സ്‌പൈസസ് ബോർഡിന് അവാർഡ്

Posted on: December 2, 2014

SpicesBoard-award-2014-dec-

സ്‌പൈസസ് ബോർഡിന്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ നിര്യാത് ബന്ധു അവാർഡ് ലഭിച്ചു. സുഗന്ധവ്യഞ്ജന വ്യാപാരികൾക്ക് സ്‌പൈസസ് ബോർഡ് നൽകിവരുന്ന പിന്തുണയും പ്രോത്സാഹനവും കണക്കിലെടുത്താണ് പുരസ്‌കാരം.

ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് അവാർഡ് സ്വീകരിച്ചു. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 4,21,570 ടൺ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി നടത്തി 6,962.86 കോടി രൂപയ്ക്കു തുല്യമായ വിദേശനാണ്യം നേടാൻ സ്‌പൈസസ് ബോർഡിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞു. മുൻ വർഷത്തേക്കാൾ 9 ശതമാനം വളർച്ചയാണിതെന്ന് ഡോ. എ. ജയതിലക് പറഞ്ഞു.