കെഎസ്എഫ്ഇക്കു 19,665 കോടിയുടെ വിറ്റുവരവ്

Posted on: October 3, 2013

K-M-MANIകേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ) റിക്കാർഡ് വിറ്റുവരവു നേടിയതായി ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. വിറ്റുവരവ് 2010-11 ലെ 12,333 കോടിയുടെ സ്ഥാനത്ത് 2012-13 ൽ 19,665 കോടിയായി. 59 ശതമാനം വർധന.നടപ്പുവർഷം 22,000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 2015 ഓടെ 25,000 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ.

സർവീസ് ചാർജ്, ഗ്യാരന്റി കമ്മീഷന്റെ രണ്ടാം ഗഡു എന്നിവയുൾപ്പടെ 69.54 കോടി രൂപയുടെ ചെക്ക് കെഎസ്എഫ്ഇ ചെയർമാൻ പി.ടി. ജോസ് തിരുവനന്തപുരത്ത് മന്ത്രി കെ.എം. മാണിക്കു കൈമാറി.

TAGS: KSFE |