ഗോദറെജ് ലോക്കിംഗ് ബഹ്‌റൈനിലെ വിപണി വിഹിതം ഇരട്ടിയാക്കും

Posted on: December 1, 2014

Godrej-Locking-Bahrain-Big

മൂന്നുവർഷത്തിനുള്ളിൽ ബഹ്‌റൈനിലെ വിപണിവിഹിതം ഇരട്ടിയാക്കുമെന്ന് ഗോദറെജ് ലോക്കിംഗ് സൊല്യൂഷൻസ്. നിലവിൽ 2.9 ശതമാനം വിപണിവിഹിതമാണ് ഗോദറെജിനുള്ളത്. റീട്ടെയ്‌ലർമാരുടെ എണ്ണം ഇപ്പോഴുള്ള 180 ൽ നിന്ന് 300 ആയി വർധിപ്പിക്കുമെന്ന് ഗോദറെജ് ലോക്കിംഗ് സൊല്യൂഷൻസ് ഇന്റർനാഷണൽ ബിസിനസ് ഹെഡ് പ്രസാദ് സാനെ പറഞ്ഞു.

ഗോദറെജ് ലോക്കുകളുടെ പൂർണമായ ശ്രേണി ബഹ്‌റൈൻ വിപണിയിൽ അവതരിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഗോദറെജ് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉയർന്ന സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രസാദ് സാനെ ചൂണ്ടിക്കാട്ടി.

ഡെൽറ്റ ഇൻഡസ്ട്രിയൽ സപ്ലൈസുമായി ചേർന്ന് അഞ്ചു വർഷം മുമ്പാണ് ഗോദറെജ് ബഹ്‌റൈനിൽ പ്രവർത്തനം തുടങ്ങിയത്. യുഎഇയിലും (ഷാർജ), സൗദിഅറേബ്യയിലും (റിയാദ്) ഗോദറെജ് ലോക്കിംഗ് സൊല്യൂഷൻസിന് ബ്രാഞ്ച് ഓഫീസുകളുണ്ട്.