മൂന്ന് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി ഗോദ്‌റെജ്

Posted on: August 17, 2021

കൊച്ചി : ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡുകളുമായി ഇ-കൊമേഴ്‌സ് ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) മൂന്ന് നൂതന ഡിജിറ്റല്‍ നേറ്റീവ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. ഗോദ്‌റെജ് ഈസി, ഗോദ്‌റെജ് പ്രൊട്ടക്റ്റ്, ഗുഡ്‌നൈറ്റ് എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലായി യഥാക്രമം ഡിറ്റര്‍ജെന്റ് പോഡ്‌സ്, ഓള്‍ ഇന്‍ വണ്‍ ഡിഷ്വാഷര്‍ ടാബ്ലെറ്റ്‌സ്, കൊതുകുവല ഉത്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. മൂന്ന് ഉത്പന്നങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രമേ വാങ്ങാന്‍ കഴിയൂ.

20 സെറ്റാണ് ഒരു ഡിറ്റര്‍ജെന്റ് പോഡുകളിലുണ്ടാവുക. ഈസി ഫ്‌ളോ സാങ്കേതികവിദ്യയുള്ള ഈ ഉത്പന്നം ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ബിഗ് ബാസ്‌ക്കറ്റ് എന്നിവയില്‍ 400 രൂപയ്ക്ക് ലഭ്യമാവും. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതാണ് ഗോദ്‌റെജ് പ്രൊട്ടക്റ്റ് ഓള്‍ ഇന്‍ വണ്‍ ഡിഷ്വാഷര്‍ ടാബ്ലെറ്റുകള്‍. 99.9 ശതമാനം അണുക്കളെയും വിമുക്തമാക്കാന്‍ കഴിയുന്ന ഈ ടാബ്ലെറ്റുകള്‍, കട്ടിയുള്ള കറകളും നീക്കം ചെയ്യും.

ഫോസ്‌ഫേറ്റുകള്‍ ചേര്‍ക്കാതെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ബിഗ് ബാസ്‌ക്കറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ 25 ടാബ്ലെറ്റുകളുടെ (20 ഗ്രാം വീതം) പായ്ക്കിന് 500 രൂപയാണ് വില. 30 ജിഎസ്എം നെറ്റ്, ഹെവി ഡ്യൂട്ടി സിപ്പറുകള്‍ എന്നിവ ഉപയോഗിച്ച്, ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തില്‍ കരുത്തുറ്റതും ഉയര്‍ന്ന നിലവാരവുമുള്ള ഉത്പന്നമാണ് ഗുഡ്‌നൈറ്റ് ബെഡ് കൊതുകുവല. കൊണ്ടുപോവാന്‍ എളുപ്പത്തിന് തുണികൊണ്ടുള്ള ബാഗും ഇതോടൊപ്പമുണ്ട്. പോക്കറ്റുകള്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണുകളും സൂക്ഷിക്കാം. ആമസോണില്‍ മാത്രമാണ് ഈ ഉത്പന്നം ലഭ്യമാവുക, 1500 രൂപയാണ് വില.

ഉല്‍പന്ന വിഭാഗങ്ങളിലുടനീളം ഉയര്‍ന്നുവരുന്ന ഉപഭോക്തൃ ആവശ്യകതകളിലൊന്ന് ഉയര്‍ന്ന സൗകര്യമുള്ള ഉയര്‍ന്ന കാര്യക്ഷമതയാണ്. ഇ-കൊമേഴ്‌സിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം മനസ്സിലാക്കി ഗോദ്‌റെജ് പ്രൊട്ടക്റ്റ് ഓള്‍-ഇന്‍-1 ഡിഷ്വാഷര്‍ ടാബ്ലെറ്റുകള്‍, ഗോദ്‌റെജ് ഈസി പോഡ്‌സ്, ഗുഡ്‌നൈറ്റ് ആന്റി കൊതുകുവളകള്‍ എന്നിവ പുറത്തിറക്കി. ഈ ഉത്പന്നങ്ങള്‍ ആദ്യമായി ഇ-കൊമേഴ്‌സ് മാത്രമായാണ് അവതരിപ്പിക്കുന്നത്, ഗോദ്രെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) ഇന്ത്യ & സാര്‍ക്ക്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കട്ടാരിയ പറഞ്ഞു.

 

TAGS: Godrej |