യെസ് ബാങ്കിന് അബുദാബിയിൽ പ്രതിനിധി ഓഫീസ്

Posted on: November 23, 2014

Yes-Bank-Logo-big

യെസ് ബാങ്ക് അബുദാബിയിൽ പ്രതിനിധി ഓഫീസ് തുറന്നു. 2015 മധ്യത്തോടെ ദുബായിൽ ശാഖ തുറക്കുമെന്ന് യെസ് ബാങ്ക് സിഇഒ റാണ കപൂർ പറഞ്ഞു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലായിരിക്കും ശാഖ പ്രവർത്തിക്കുക. ലണ്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും യെസ് ബാങ്കിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടപ്പുവർഷം 27-30 ശതമാനം വളർച്ചയാണ് യെസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വികസനത്തിന്റെ ഭാഗമായി അടുത്തവർഷം എഡിആർ ഇഷ്യു നടത്തുമെന്നും റാണ കപൂർ വ്യക്തമാക്കി.