വോഡഫോൺ റീചാർജ് കൂപ്പൺ പോസ്റ്റ് ഓഫീസുകളിലും

Posted on: November 21, 2014

Vodafone-India-Logo-big

വോഡഫോൺ പ്രീ പെയ്ഡ് റീചാർജ് കൂപ്പണുകൾ ഇനി പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാകും. തെക്കൻ കേരളത്തിലെ 243 പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഏഴു മുതൽ 1001 രൂപയുടെ വരെ കൂപ്പണുകളായിരിക്കും പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാക്കുന്നത്.

രണ്ടു മാസത്തിനകം കേരളത്തിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് വോഡഫോൺ കേരള ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു.