ജൻധൻയോജന അക്കൗണ്ടുകൾ ലക്ഷ്യം പിന്നിട്ടു

Posted on: November 18, 2014

PMJDY-Logo-small

പ്രധാൻ മന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം പിന്നിട്ട് 75.16 ദശലക്ഷമായി. മൂന്നു മാസത്തിനുള്ളിലാണ് ഇന്ത്യയിലെ ബാങ്കുകൾ ഈ നേട്ടം കൈവരിച്ചത്. ഇവയിൽ 56.64 ദശലക്ഷം സീറോ ബാലൻസ് അക്കൗണ്ടുകളാണ്. 2015 ജനുവരി 26 ന് മുമ്പ് 75 ദശലക്ഷം അക്കൗണ്ടുകളാണ് ലക്ഷ്യമിട്ടിരുന്നത്. 58 ശതമാനം അക്കൗണ്ട് ഉടമകൾക്കും റുപേ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞു.

ഏറ്റവും കൂടുതൽ ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. നവംബർ 15 വരെയുള്ള കണക്കുകൾ പ്രകാരം എസ് ബി ഐ 13.4 ദശലക്ഷം ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നു. ബാങ്ക് ഓഫ് ബറോഡ (4.04 ദശലക്ഷം), കാനറ ബാങ്ക് (3.92 ദശലക്ഷം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.