കൊച്ചിയിലും ചെന്നൈയിലും പുതിയ സര്‍വീസുകളെ സ്വാഗതം ചെയ്ത് ഡിപി വേള്‍ഡ്

Posted on: November 8, 2019

കൊച്ചി: കൊച്ചി, ചെന്നൈ ടെര്‍മിനലുകളില്‍ ഡി.പി വേള്‍ഡ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു.സൗത്ത് ഇന്ത്യ യൂറോപ്പ് എക്സ്പ്രസ്, മിഡില്‍ ഈസ്റ്റ് ആഫ്രിക്ക എക്സ്പ്രസ് എന്നിവയാണ് പുതിയ സര്‍വീസുകള്‍. പുതിയ രണ്ട് പ്രതിവാര സര്‍വീസുകളും ആഗോള ഷിപ്പിംഗ് ലൈനുകളായ ഹപംഗ് ലോയ്ഡ്, ഓഷ്യന്‍ നെറ്റ്വര്‍ക്ക് എക്സപ്രസ്, ഓറിയന്റ് ഓവര്‍സീസ് കണ്ടെയ്നര്‍ ലൈന്‍, യാംഗ് മിംഗ് ലൈന്‍, കോസ്‌കോ എന്നിവ സംയുക്തമായാണ് നടത്തുന്നത്. പുതിയ പ്രതിവാര സര്‍വീസായ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക എക്സ്പ്രസ് നവാ ഷേവ അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിനെ ആഫ്രിക്കയുടെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ചെന്നൈ കണ്ടെയ്നര്‍ ടെര്‍മിനല്‍, ഇന്ത്യ ഗേറ്റ്വേ ടെര്‍മിനല്‍ എന്നിവയെ യൂറോപ്പ്യന്‍ വാണിജ്യ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ്് രണ്ടാമത്തെ സര്‍വീസായ സൗത്ത് ഇന്ത്യ യൂറോപ്പ് എക്സ്പ്രസ്.

2,800 ടി.ഇ.യു ശേഷിയുള്ള 9 കപ്പലുകളാണ് മിഡില്‍ ഈസ്റ്റ് സര്‍വീസിനായി ഹപങ് ലോയ്ഡും ഓഷ്യന്‍ നെറ്റ്വര്‍ക്ക് എക്സ്പ്രസും വിന്യസിച്ചിരിക്കുന്നത്. ആദ്യത്തെ കപ്പലായ എംവി ന്യൂജേഴ്സി ട്രേഡര്‍, എല്‍ഒഎ 212.6 എം, 968 ടി.ഇ.യുവുമായി നവാ ഷേവ ടെര്‍മിനലില്‍ നിന്ന് കഴിഞ്ഞ ഓക്ടോബര്‍ മുതല്‍ സര്‍വീസ് ആരംഭിച്ചു.

കൊളംബോ- നവാ ഷേവ, ഡെസ് ഗാലെറ്റ്സ്- ഡര്‍ബന്‍- കേപ് ടൗണ്‍- ടെമ-ടിന്‍കാന്‍-അപാപ എന്നിവടങ്ങളിലൂടെയാണ് സര്‍വീസ്. ഹപംഗ് ലോയ്ഡ്, ഓഷ്യന്‍ നെറ്റവര്‍ക്ക് എക്സപ്രസ്, കോസ്‌കോ, ഓറിയന്റ് ഓവര്‍സീസ് കണ്ടെയ്നര്‍ ലൈന്‍, യാംഗ് മിംഗ് എന്നി ലൈനുകള്‍ സംയുക്തമായാണ് സൗത്ത് ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. പ്രതിവാര സെയ്ലിംഗില്‍ 6,500 ടി.ഇ.യു ശേഷിയുള്ള 9 കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. ഇതിലെ ആദ്യ കപ്പലായ അല്‍ റൗദ, എല്‍ഒഎ 306.1 എം 2121 ടി.ഇ.യുവുമായി കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങി. വിശാഖപട്ടണം – കൃഷ്ണപട്ടണം – ചെന്നൈ – തൂത്തുക്കുടി – കൊളംബോ – കൊച്ചി – ഡാമിയേട്ട – പൈറസ് – റോട്ടര്‍ഡാം – ലണ്ടന്‍ ഗേറ്റ്വേ പോര്‍ട്ട് – ഹാംബര്‍ഗ് – ആന്റ്വെര്‍പ് – ലെ ഹാവ്രെ – ഡാമിയേട്ട – ജിദ്ദ – കൊളംബോ – വിശാഖപട്ടണം എന്നി പോര്‍ട്ടുകള്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

രണ്ട് പുതിയ സേവനങ്ങള്‍ ഇന്ത്യയിലെ തങ്ങളുടെ മൂന്ന് ടെര്‍മിനലുകളില്‍ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഡിപി വേള്‍ഡ് സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ റിസ്വാന്‍ സൂമര്‍ പറഞ്ഞു. പുതിയ സര്‍വീസുകള്‍ എക്‌സിം കാര്‍ഗോയിക്കും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ആഗോള വിപണികളില്‍ അവസനമൊരുക്കുന്നതുമാണ്. ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയും നിലവിലുള്ള ഞങ്ങളുടെ എല്ലാ തുറമുഖങ്ങളിലും ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി,സംയോജിത ലോജിസ്റ്റിക് മേഖലയില്‍ റെയില്‍ ചരക്ക്, വെയര്‍ ഹൗസുകള്‍, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, സ്വകാര്യ ചരക്ക് സ്റ്റേഷന്‍, സ്വതന്ത്ര വ്യാപാര മേഖലകള്‍, കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ സേവനങ്ങള്‍ എന്നിവയില്‍ ശക്തമായ ഒരു പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാനും തങ്ങള്‍ക്കായെന്നും അദ്ദേഹം പറഞ്ഞു.

TAGS: DP World |