ഗൾഫ് എയറിന് ബഹ്‌റിൻ – തിരുവനന്തപുരം സെക്ടറിൽ 9 ഫ്‌ലൈറ്റുകൾ

Posted on: November 18, 2014

Gulf-Air-A-320-ER-big

ഗൾഫ് എയറിന് ഡിസംബർ അഞ്ചു മുതൽ ബഹ്‌റിൻ – തിരുവനന്തപുരം സെക്ടറിൽ പ്രതിവാരം 9 ഫ്‌ലൈറ്റുകളുണ്ടായിരിക്കും. പ്രതിദിനമുള്ള സർവീസുകൾക്കു പുറമെ തിങ്കളാഴ്ചയും ബുധനാഴ്ചയും ഓരോ അഡീഷണൽ ഫ്‌ലൈറ്റുകൾ കൂടി സർവീസ് നടത്തും.

അഡീഷണൽ ഫ്‌ലൈറ്റുകൾ ബഹ്‌റിൻ സമയം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 8.35 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാത്രി 9.20 തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാത്രി 11.45 ന് ബഹ്‌റിനിൽ എത്തിച്ചേരും. ഒരു വർഷം മുമ്പാണ് ഗൾഫ് എയർ ബഹ്‌റിൻ – തിരുവനന്തപുരം സർവീസ് ആരംഭിച്ചത്.