കെഎസ്എഫ്ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം പത്തിന്

Posted on: November 7, 2019

തൃശൂര്‍ : സുവര്‍ണ ജൂബിലി സ്മാരകമായി നവീകരിച്ച കെഎസ്എഫ്ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം പത്തിന് രാവിലെ 11 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. സുവര്‍ണ ജൂബിലി മെമ്മോറിയല്‍ പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി വി. എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി എ. സി. മൊയ്തീന്‍ നിര്‍വഹിക്കും. കെഎസ്എഫ്ഇ ചരിത്ര പുസ്തകം മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് കെ. രാജന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ടി. എന്‍. പ്രതാപന്‍ എംപി, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ എസ് എഫ് ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

TAGS: KSFE |