15
Wednesday
May 2024
May 2024
തിരുവനന്തപുരത്തുനിന്ന് സ്പൈസ് ജെറ്റ് മൂന്ന് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നു.
Posted on: October 19, 2019
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് മാലദ്വീപ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് സ്പൈസ് ജെറ്റ് വിമാനക്കമ്പനി പുതിയ സര്‍വീസുകള്‍ തുടങ്ങും. എല്ലാ ദിവസവും രാവില 10.40 ന് പുറപ്പെടുന്ന തിരുവനന്തപുരം-മുംബൈ സര്‍വീസ് ഒക് ടോബര്‍ 27 ന് തുടങ്ങുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 168 സീറ്റുകളുള്ള ബോയിംഗ് 737 വിമാനമുപയോഗിച്ചാണ് സര്‍വ്വീസ്.
നവംബര്‍ 20 മുതല്‍ തിരുവനന്തപുരത്ത്നിന്ന് മാലദ്വീപ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.
TAGS: Spice Jet |
News in this Section