ഭക്ഷ്യ ഉത്പന്ന റീട്ടെയ്ല്‍ രംഗത്തേക്ക് ഫ്‌ളിപ്കാര്‍ട്

Posted on: October 16, 2019

ന്യൂഡല്‍ഹി : ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്, ഭക്ഷ്യ ഉത്പന്ന  റീട്ടെയ്ല്‍ ബിസിനസിലേക്ക്. ഈ മേഖലയില്‍ 100 % നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ വരവ്. 2000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം നടത്തുമെന്നാണ് കരുതുന്നത്. ഫ്‌ളിപ്കാര്‍ട് ഫാര്‍മര്‍ മാര്‍ട് എന്ന പേരിലാണ് പുതിയ സംരംഭം.

കര്‍ഷകര്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, വിവിധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ത്തുന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫ്‌ളിപ്കാര്‍ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണ മൂര്‍ത്തി പറഞ്ഞു.

 

TAGS: Flipkart |