14
Tuesday
May 2024
May 2024
കിയ സെൽറ്റോസിന് 50,000 ബുക്കിംഗ്
Posted on: October 11, 2019
ന്യൂഡൽഹി : കിയ സെൽറ്റോസ് എസ് യു വി ക്ക് കേവലം രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് ലഭിച്ചു. ഈ വർഷം ഓഗസ്റ്റ് 22 ന് ആണ് കിയ മോട്ടോഴ്സ് സെൽറ്റോസ് വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ചിംഗിന് മുമ്പേ 32,000 ബുക്കിംഗ് ലഭിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് ആഴ്ച വരെയാണ് സെൽറ്റോസിന്റെ വെയ്റ്റിംഗ് പീരിയഡ്.
ആന്ധ്രപ്രദേശിലെ അനന്തപ്പൂരിലാണ് കിയ മോട്ടോഴ്സിന്റെ പ്ലാന്റ്. ഡിമാൻഡ് കണക്കിലെടുത്ത് ഉത്പാദനം വർധിപ്പിക്കാൻ രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കുമെന്ന് കിയ മോട്ടോഴ്സ് വ്യക്തമാക്കി.
TAGS: Kia Motors | Kia Seltos |
News in this Section