പമേല അന്നാ മാത്യുവും അലക്‌സാണ്ടർ ജോർജും മുത്തൂറ്റ് അഡീഷണൽ ഡയറക്ടർമാർ

Posted on: November 11, 2014

Pamela-Anna-Mathew-medium

മുത്തൂറ്റ് ഫിനാൻസിന്റെ അഡീഷണൽ ഡയറക്ടർമാരായി പമേല അന്നാ മാത്യുവും അലക്‌സാണ്ടർ ജോർജ് മുത്തൂറ്റും നിയമിതരായി. ഒ ഇ എൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ പമേല അന്ന മാത്യു 40 വർഷത്തെ മികച്ച പ്രവർത്തന പാരമ്പര്യമുള്ള മാനേജ്‌മെന്റ് വിദഗ്ധയാണ്. രണ്ടു തവണ സി ഐ ഐ ദക്ഷിണ മേഖലാ സാമൂഹികസേവന-സ്ത്രീ ശാക്തീകരണ സമിതി ചെയർ പേഴ്‌സണായിരുന്നു.

അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് അമേരിക്കയിലെ തണ്ടർബേർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം ബി എ യും ഫ്‌ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നേടിയിട്ടുണ്ട്. നിലവിൽ കമ്പനിയുടെ മാർക്കറ്റിംഗ്, ഓപറേഷൻസ് വിഭാഗങ്ങളുടെ മേധാവിയായ അലക്‌സാണ്ടർ ജോർജ് നൂതനമായ വിപണി തന്ത്രങ്ങളിലൂടെയാണ് മുത്തൂറ്റ് ഫിനാൻസ് ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ചത്.

കമ്പനിയുടെ പുരോഗതിക്ക് സഹായകമാകുന്ന സേവനം പുതിയ അഡീഷണൽ ഡയറക്ടർമാരിൽ നിന്നുണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.