തൊഴിൽ സമരം മുത്തൂറ്റ് ഫിനാൻസിന്റെ 500 ശാഖകൾ അടഞ്ഞുകിടക്കുന്നു

Posted on: September 3, 2019

കൊച്ചി : ഏതാനും ദിവസങ്ങളായി തുടരുന്ന തൊഴിൽ സമരത്തെ തുടർന്ന് മുത്തൂറ്റ് ഫിനാൻസിന്റെ 500 ശാഖകൾ അടഞ്ഞുകിടക്കുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ കൊച്ചി ബാനർജി റോഡിലെ ഹെഡ് ക്വാർട്ടേഴ്‌സിൽ ജീവനക്കാർക്ക് ജോലിക്ക് പ്രവേശിക്കാനായില്ല.

മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിൽ പ്രതിഷേധിക്കുകയാണ്. മുത്തൂറ്റ് ആസ്ഥാനത്ത് സമരക്കാരും ജീവനക്കാരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

TAGS: Muthoot Finance |