ആർട്ടിക്കിന് മുകളിലൂടെ സാൻഫ്രാൻസിസ്‌കോ സർവീസുമായി എയർ ഇന്ത്യ

Posted on: August 14, 2019

മുംബൈ : ന്യൂഡൽഹിയിൽ നിന്ന് ഉത്തരധ്രുവമായ ആർട്ടിക്കിന് മുകളിലൂടെ എയർ ഇന്ത്യ സാൻഫ്രാൻസിസ്‌കോയിലേക്ക് ഓഗസ്റ്റ് 15 മുതൽ നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും. പുതിയ സർവീസ് യാത്രാസമയത്തിൽ 30 മിനിട്ട് ലാഭിക്കും. ഇതിലൂടെ ഇന്ധനച്ചെലവും കുറയും. ഡൽഹി – സാൻഫ്രാൻസിസ്‌കോ സർവീസിന് നിലവിൽ 14.5 – 15.5 മണിക്കൂറാണ് യാത്രാസമയം.

238 സീറ്റുകളുള്ള ബോയിംഗ് 777 -200 എൽ ആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. എയർ ഇന്ത്യയുടെ 33 ഫ്‌ളൈറ്റുകളാണ് ഓരോ ആഴ്ചയും ഇന്ത്യയിൽ നിന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്.