എയർഇന്ത്യയും എയർ അസ്താനയും തമ്മിൽ കോഡ് ഷെയർ

Posted on: November 6, 2014

Air-Astana-Boeing-767-30-bi

എയർ ഇന്ത്യയും ഖാസാക്കിസ്ഥാൻ വിമാനക്കമ്പനിയായ എയർ അസ്താനയും തമ്മിൽ കോഡ്‌ഷെയർ കരാർ നിലവിൽ വന്നു. സ്‌കൈട്രാക്‌സിന്റെ ഫോർ സ്റ്റാർ പദവിയുള്ള ഏക കിഴക്കൻ യൂറോപ്യൻ വിമാനക്കമ്പനിയാണ് എയർ അസ്താന.

സിഐഎസ് രാജ്യങ്ങളിലും കിഴക്കൻ യൂറോപ്പിലും എയർഇന്ത്യയുടെ സാന്നിധ്യം വ്യാപകമാക്കാൻ പുതിയ കൂട്ടുകെട്ട് ഉപകരിക്കുമെന്ന് എയർഇന്ത്യ ചെയർമാൻ രോഹിത് നന്ദൻ പറഞ്ഞു. കിഴക്കൻ യൂറോപ്യ രാജ്യങ്ങളിലേക്കുള്ള കോർപറേറ്റ് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കോഡ്‌ഷെയറിംഗ് പ്രയോജനപ്പെടുമെന്നാണ് എയർഇന്ത്യയുടെ കണക്കുകൂട്ടൽ.