ഫെഡറൽ ബാങ്കിന് സിഎൻബിസി അവാർഡ്

Posted on: November 6, 2014

Federal-Bank-CNBC-Award-06-

സിഎൻബിസി ടിവി 18 ന്റെ ഫിനാൻഷ്യൽ ഇൻക്ലൂഷനുള്ള അവാർഡ് ഫെഡറൽ ബാങ്ക് നേടി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമനിൽ നിന്നും ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ സാന്നിധ്യത്തിൽ ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ ചുമതലയുള്ള മിനിമോൾ ലിസ് തോമസ് അവാർഡ് ഏറ്റുവാങ്ങി.

ഫെഡറൽ ബാങ്കിന്റെ സാമ്പത്തിക സാക്ഷരതാ പ്രവർത്തനം 600 സ്‌കൂളുകളിലെ ഒരു ലക്ഷത്തിലേരെ വിദ്യാർത്ഥികൾക്ക് ഗുണപ്രദമായിരുന്നു.കൂടാതെ ഒട്ടേറെ ആദിവാസി സ്‌കൂളുകൾ വികസനത്തിനായി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. കേന്ദ്രസർക്കാർ സ്ഥാപിച്ച പൊതു സേവനകേന്ദ്രത്തിലൂടെ ആധാർ അടിസ്ഥാനമാക്കി, ബ്രാഞ്ച് രഹിത ബാങ്കിംഗും ഫെഡറൽ ബാങ്ക് നടപ്പാക്കിയിരുന്നു. ഇത്തരത്തിൽ കേന്ദ്രഗവൺമെന്റിന്റെ സാമ്പത്തികസംയോജന പദ്ധതിയുമായി സമന്വയിപ്പിക്കുന്ന ബാങ്കിംഗ് ശൈലിയാണ് ഫെഡറൽ ബാങ്ക് പിന്തുടർന്നുപോരുന്നത്.