ഡിജിറ്റൽ ഗിഫ്റ്റ് കോഡ് ഫ്‌ലിപ്കാർട്ട് യൂറോനെറ്റ് ധാരണ

Posted on: November 4, 2014

Flipcart-B

ഓൺലൈൻ പർച്ചേസിംഗിന് ഡിജിറ്റൽ ഗിഫ്റ്റ് കോഡ് ഏർപ്പെടുത്താനായി ഫ്‌ലിപ്കാർട്ടും യൂറോനെറ്റ് ഇന്ത്യയും ധാരണയിലെത്തി. ഫ്‌ലിപ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ പണത്തിനു പകരമായി ഗിഫ്റ്റ് കോഡുകൾ ഉപയോഗിക്കാം. മറ്റുള്ളവർക്ക് സമ്മാനമായും കോഡുകൾ കൈമാറാം. ഓൺലൈൻ ബാങ്കിംഗിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഗിഫ്റ്റ് കോഡുകൾ വാങ്ങാനാവും.