എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി

Posted on: June 30, 2019

മംഗലുരു : എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി. ദുബായിൽ നിന്നും മംഗലുരുവിലേക്കു വന്ന വിമാനമാണ് ഇന്നു വൈകുന്നേരം അഞ്ചരയോടെ മംഗലുരു വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്.

തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. വിമാനത്തിലെ 183 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2010 മെയ് മാസത്തിൽ മംഗലുരു എയർപോർട്ടിലെ റൺവേയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തെന്നിമാറി തീപിടിച്ച് 158 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു.