യു എ ഇ എക്‌സ്‌ചേഞ്ചിൽ ഫോർച്യൂൺ ഫിയസ്റ്റ

Posted on: October 29, 2014

UAE-Exchange-Logo-big

യു എ ഇ എക്‌സ്‌ചേഞ്ചിൽ ഫോർച്യൂൺ ഫിയസ്റ്റ ഭാഗ്യമത്സരം. യു എ ഇ എക്‌സ്‌ചേഞ്ച് വഴി വെസ്‌റ്റേൺ യൂണിയനിലൂടെ പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വിമാന യാത്രാ ടിക്കറ്റുകളുൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും.

അടുത്ത മാസം 20 വരെ യു എ ഇയിലെ ശാഖകളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരെ ഉൾപ്പെടുത്തിയാണ് ഭാഗ്യനറുക്കെടുപ്പു നടത്തുന്നത്. പത്തു പേർക്ക് നാട്ടിൽ പോയി വരാനുള്ള റിട്ടേൺ ടിക്കറ്റ് ലഭിക്കും. 20 വിജയികൾക്ക് ഐ ഫോൺ-6, മറ്റ് 25 പേർക്ക് 2000 ദിർഹം വീതമുള്ള കാഷ് വൗച്ചർ എന്നിവയാണ് യു എ ഇ എക്‌സ്‌ചേഞ്ച് ഫോർച്യൂൺ ഫിയസ്റ്റയിലെ ഇതര സമ്മാനങ്ങളെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ് വർഗീസ് മാത്യുവും വെസ്‌റ്റേൺ യൂണിയൻ റീജിയണൽ വൈസ് പ്രസിഡന്റ് ഹാത്തെം സ്ലീമാനും പറഞ്ഞു.