പട്ടേൽ പ്രതിമ നിർമാണം എൽ ആൻഡ് ടി ക്ക്

Posted on: October 28, 2014

Statue-of-Sardar-Patel-big

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ സ്റ്റാച്യു ഓഫ് യൂണിറ്റി പദ്ധതിയുടെ നിർമാണ കരാർ എൻ ആൻഡ് ടി ക്ക് നൽകിയതായി ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ പറഞ്ഞു.

182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിർമാണത്തിന് 2,989 കോടി രൂപയാണ് ചെലവുകണക്കാക്കിയിട്ടുള്ളത്. കേന്ദ്രം 200 കോടി രൂപ ബജറ്റ് വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.