ബ്രിട്ടിഷ് ഗെയിമിംഗ് കമ്പനി ഇൻസ്പയർഡ് ഇൻഫോപാർക്കിൽ

Posted on: May 13, 2019

കൊച്ചി : നാസഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ബ്രിട്ടിഷ് ഗെയിമിംഗ് കമ്പനി ഇൻസ്പയർഡ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇൻഫോപാർക്കിലെ രണ്ടാം ഘട്ടത്തിലുള്ള ജ്യോതിർമയ കെട്ടിട സമുച്ചയത്തിൽ 30 പേർക്ക് ആദ്യ ഘട്ടത്തിൽ ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ഇൻഫോപാർക്ക് ഓഫീസിന്റെ ഉദ്ഘാടനം ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ നിർവഹിച്ചു.

ഇൻസ്പയർഡ് ചീഫ് ടെക്‌നോളോജി ഓഫീസർ താരിഖ് തുഫൈൽ, കമ്പനിയുടെ സോഫ്റ്റ്‌വേർ ഡെലിവറി വിഭാഗം വൈസ് പ്രസിഡന്റുമാരായ സൈമൺ ട്വിഗ്, ലോണാ ഇവാൻസ്, കമ്പനിയുടെ അന്താരാഷ്ട്ര വികസനത്തിന്റെ മേധാവി ജീവൻ ധനൻജയൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജീവനക്കാരുടെ എണ്ണം 2022 ൽ 100 ലധികം ആകുമെന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസർ താരിഖ് തുഫൈൽ പറഞ്ഞു. സ്‌പോർട്‌സ്‌ഗെയിമിംഗ് മേഖലയിലുള്ള ടെക്‌നോളജി പ്ലാറ്റ്ഫോം വികസിപ്പിക്കുന്ന കേന്ദ്രമാണ് ഇൻഫോപാർക്കിൽ ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള ഇൻപയർഡ് ഗെയിമിംഗ് കേന്ദ്രങ്ങളുടെ ഓഫ്ഷോർ സെൻറർ ഓഫ് എക്‌സലൻസ് ആയി കൊച്ചി ഓഫീസ് മാറും.

ഗെയിമിംഗ് മേഖലയിലുള്ള ആഗോള വളർച്ചയിൽ കേരളത്തിലെ യുവ എൻജിനീയറിംഗ് വൈദഗ്ധ്യം തിരിച്ചറിയപ്പെടുന്നതിനു തെളിവാണ് ബ്രിട്ടീഷ് കമ്പനി ഇൻസ്പയർഡ് കൊച്ചി ഇൻഫോപാർക്കിനെ തെരഞ്ഞെടുക്കാൻ കാരണമെന്ന് കരുതുന്നതായി ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ അഭിപ്രായപ്പെട്ടു.

TAGS: Infopark | Inspired |