ഐഎൻജി വൈശ്യ എംഡിയായി ഉദയ് സരീനെ പ്രഖ്യാപിച്ചു

Posted on: October 28, 2014

Uday-Sareen-ING-Vysya-Bank-

ഐഎൻജി വൈശ്യ ബാങ്കിന്റെ അടുത്ത മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഉദയ് സരീനെ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ ശൈലേന്ദ്ര ഭണ്ഡാരി കാലാവധി പൂർത്തിയാക്കി 2015 ജനുവരി 15 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് സരീന്റെ നിയമനം. നിലവിൽ ഡെപ്യൂട്ടി സിഇഒ ആണ് ഉദയ് സരീൻ. നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.