ഗൾഫ് എയർ ഹൈദരാബാദ് സർവീസ് ഡിസംബർ 15 മുതൽ

Posted on: October 24, 2014

Gulf-Air--A-320-200-big

ബഹ്‌റിൻ ആസ്ഥാനമായുള്ള ഗൾഫ് എയർ, ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഓഫീസർ മഹർ സൽമാൻ അൽ മുസല്ലം പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ മനാമ – ഹൈദരാബാദ് സർവീസ് ആരംഭിക്കും.

മനാമയിൽ നിന്നു ഹൈദരാബാദിലേക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഗൾഫ് എയർ സർവീസ് നടത്തുക. എയർബസ് 320 വിമാനങ്ങളായിരിക്കും സർവീസിന് ഉപയോഗിക്കുന്നതെന്ന് മഹർ സൽമാൻ വ്യക്തമാക്കി. ഗൾഫ് എയർ സർവീസ് തുടങ്ങുന്ന ആറാമത്തെ ഇന്ത്യൻ നഗരമാണ് ഹൈദരാബാദ്. നിലവിൽ കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഗൾഫ് എയർ സർവീസുകളുള്ളത്.