പേ വിത്ത് ആമസോൺ സേവനം ഇന്ത്യയിലും

Posted on: October 23, 2014

Amazon-big

ആമസോണിന്റെ പേ വിത്ത് ആമസോൺ സേവനം ഇന്ത്യയിലും ലഭ്യമാക്കുന്നു. രാജ്യത്തിന്റെ ഏതു കോണിലുള്ള ചെറുകിട, ഇടത്തരം വിൽപനക്കാർക്കു പോലും ഈ പേമെന്റ് സേവനം ഉപയോഗിച്ച് തങ്ങളുടെ ഉത്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാം.

ഓൺലൈനിൽ പണം സ്വീകരിക്കാനുള്ള നടപടികൾ പൂർണമായി ആമസോൺ ഏറ്റെടുക്കുകയാണിവിടെ. വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ സെറ്റ് അപ്പ് ചെയ്യാവുന്നതാണ് ഈ സേവനം. ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ് ഈ സേവനം.

പർച്ചേസ് നടത്താൻ സുരക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമിന്റെ ലഭ്യത ചെറുകിട ബിസിനസുകൾക്ക് കൂടി ഉറപ്പു വരുത്തുകയാണ് ആമസോൺ ഇതിലൂടെ. പർച്ചേസുകൾക്ക് ആമസോൺ ബയർ പ്രൊട്ടക്ഷൻ പ്രോഗ്രാമിന്റെ പരിരക്ഷ ലഭിക്കുകയും ചെയ്യും.