നെസ്റ്റ് എസ് എഫ് ഒ ടെക്‌നോളജീസിന് അന്താരാഷ്ട്ര അംഗീകാരം

Posted on: March 1, 2019

കൊച്ചി : കേരളം ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള പ്രധാന കമ്പനിയായ എസ് എഫ് ഒ ടെക്‌നോളജീസിന് അമേരിക്കയിലെ സി എം എം ഐയുടെ ഏറ്റവും പുതിയ പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സി എം എം ഐ വേര്‍ഷന്‍ 2.0 എം എല്‍ 5 പതിപ്പില്‍ ലോകത്തെ തന്നെ ആദ്യ അംഗീകാരമാണ് എസ് എഫ് ഒ ടെക്‌നോളജീസിനെ തേടിയെത്തിയിരിക്കുന്നത്.

യാതൊരു വിധത്തിലുമുള്ള പോരായ്മകളുമില്ലാത്ത സേവനം എത്തിക്കുന്നതിനാണ് ഈ ബഹുമതി ലഭിച്ചത്. കൂടുതല്‍ അന്താരാഷ്ട്ര കരാറുകള്‍ ലഭിക്കാന്‍ ഈ ബഹുമതി മുതല്‍കൂട്ടാകുമെന്ന് നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എന്‍ ജഹാംഗീര്‍, ഹാര്‍ഡ്‌വേര്‍ഡ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അല്‍ത്താഫ് ജഹാംഗീര്‍ എന്നിവര്‍ വ്യക്തമാക്കി. വ്യോമയാനം, പ്രതിരോധം, ആരോഗ്യ പരിപാലനം, ഗതാഗതം, വ്യാവസായികം, ഊര്‍ജം മേഖലകള്‍ക്ക് ആവശ്യമായ സോഫ്‌റ്റ്വേറുകളാണ് കമ്പനി വികസിപ്പിക്കുന്നത്. ജി ഇ, ബോയിംഗ്, ഡെന്‍സോ, ഡി ആര്‍ ഡി ഒ, സീമെന്‍സ് തുടങ്ങിയവ ഉപഭോക്താക്കളാണ്.