എസ്എഫ്ഒ ടെക്‌നോളജീസ് ഐപിഒയ്ക്ക

Posted on: November 4, 2023


കൊച്ചി : ഭക്ഷ്യോല്‍പന്നങ്ങള്‍ മുതല്‍ ബഹിരാകാശ ഉപകരണങ്ങള്‍ക്കുള്ള ഇലക്ട്രോണിക് ഘടകങ്ങള്‍ വരെ നിര്‍മ്മിക്കുന്ന നെസ്റ്റ് ഗ്രൂപ്പിലെ എസ്എഫ് ടെക്‌നോളജീസ് ഐപിഒയ്ക്ക് (പഥമ ഓഹരിവില്പന) ഒരുങ്ങുന്നു. രണ്ടു വര്‍ഷത്തിനകം കമ്പനിലിസ്റ്റ് ചെയ്യാനാണു നീക്കം. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ എസ്എഫ് ടെക്‌നോളജീസ് വന്‍ വികസന പദ്ധതികള്‍ ലക്ഷ്യമിട്ടാണ് ഐപിഒ നടത്തുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍.ജഹാംഗീര്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,500 കോടി രൂപയായിരുന്നു വിറ്റുവരവ്. 3 വര്‍ഷത്തിനകം 800 കോടി രൂപ കൂടി വരുമാനം നേടാന്‍ കഴിയുമെന്നാണു പ്രതീക്ഷ. വര്‍ഷം തോറും 12% വളര്‍ച്ചയാണു നേടുന്നത്. രാജ്യത്തെആദ്യ സ്വകാര്യ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിച്ചത് എസ്എഫ്ഒയാണ്.

ആഗോള കമ്പനി വേണ്ടി മെഡിക്കല്‍, ഡിഫന്‍സ്‌പേസ് ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളില്‍ സോഫ്‌റ്റ്വെയറും ഹാര്‍ഡ്‌വയം വികസിപ്പിക്കുകയുംനിര്‍മിച്ചു നല്‍കുകയും ചെയ്യുന്ന അപൂര്‍വം ഇന്ത്യന്‍ കമ്പനികളിലൊന്നാണ് എസ്എഫ്ഒ.