ടോട്ടൽ സിഇഒ ക്രിസ്റ്റഫി ഡി മാർഗരി വിമാനപകടത്തിൽ മരണമടഞ്ഞു

Posted on: October 21, 2014

TOTAL-Christophe-de-margeri

ഫ്രഞ്ച് ഓയിൽ കമ്പനിയായ ടോട്ടലിന്റെ സിഇഒ ക്രിസ്റ്റഫി ഡി മാർഗരി മോസ്‌കോയിലുണ്ടായ വിമാനാപകടത്തിൽ മരണമടഞ്ഞു. മോസ്‌കോ സമയം തിങ്കളാഴ്ച അർധരാത്രിയാണ് അപകടം.

മോസ്‌ക്കോയിലെ നുകോവോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പാരീസിലേക്ക് പുറപ്പെട്ട മാർഗരിയുടെ സ്വകാര്യ ജെറ്റ് ടേക്ക് ഓഫിനിടെ വിമാനത്താവളത്തിലെ മഞ്ഞുനീക്കുന്ന ഉപകരണത്തിൽ ഇടിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നു വിമാനജീവനക്കാരും കൊല്ലപ്പെട്ടു. മോസ്‌ക്കോയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ് നുകോവോ.

റഷ്യൻ ഗവൺമെന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഡി മാർഗിരി. 2007 ലാണ് ടോട്ടൽ സിഇഒയായി ചുമതലയേറ്റത്. ഫ്രാൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയാണ് ടോട്ടൽ. 102 ബില്യൺ യൂറോയിലേറെയാണ് ടോട്ടലിന്റെ വിപണി മൂല്യം.