ടോട്ടൽ ഇന്ത്യയിൽ റീട്ടെയ്ൽ ബിസിനസ് ആരംഭിക്കുന്നു

Posted on: September 2, 2017

ന്യൂഡൽഹി : ഫ്രഞ്ച് ഓയിൽ കമ്പനിയായ ടോട്ടൽ ഇന്ത്യയിൽ റീട്ടെയ്ൽ ബിസിനസ് ആരംഭിക്കാനൊരുങ്ങുന്നു. പെട്രോളിയം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, എൽഎൻജി ടെർമിനലുകൾ, എൽപിജി ബിസിനസ് എന്നിവ തുടങ്ങാനും ടോട്ടലിന് പദ്ധതിയുണ്ടെന്ന് ഫിക്കി ബിസിനസ് ആൻഡ് ക്ലൈമറ്റ് ഉച്ചകോടിയിൽ പങ്കെടുത്ത ടോട്ടൽ സിഇഒ പാട്രിക് പോയാൻ പറഞ്ഞു. ഇന്ത്യൻ ഓയിൽ കമ്പനികളുമായി പങ്കാളിത്തത്തിനും പാട്രിക് പോയാൻ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ലൂബ്രിക്കന്റ് ബിസിനസ് രംഗത്ത് ടോട്ടൽ ഇപ്പോൾ സാന്നിധ്യമുണ്ട്. ഗുജറാത്തിലെ ഹസീറ എൽഎൻജി പദ്ധതിയിലും ടോട്ടലിന് പ്ങ്കാളിത്തമുണ്ട്.

കേന്ദ്ര പെട്രോളിയം സഹമന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ടോട്ടൽ സിഇഒ പാട്രിക് പോയാൻ കൂടിക്കാഴ്ച നടത്തി. ഗ്യാസ് പൈപ്പ്‌ലൈനുകൾ, എൽഎൻജി ടെർമിനലുകൾ, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താൻ ടോട്ടലിനെ ക്ഷണിക്കുന്നതായി ധർമ്മേന്ദ്ര പ്രധാൻ പിന്നീട് ട്വീറ്റ് ചെയ്തു.

TAGS: Hazira Port | Total |