എച്ച് പി പ്രോലിയന്റ് ജെൻ 9 സെർവറുകൾ വിപണിയിൽ

Posted on: October 20, 2014

HP-ProLiant-servers-big

ഉപഭോക്താവിന്റെ ചെലവും സങ്കീർണതകളും കുറച്ച്, സർവീസ് വേഗത്തിലാക്കുന്ന പ്രോലിയന്റ് ജനറേഷൻ 9 (ജെൻ 9) സെർവറുകൾ എച്ച്പി വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതികവിദ്യ, വർക്ക് ലോഡ് കുറയ്ക്കുന്ന രൂപകൽപന, എന്നിവയ്‌ക്കൊപ്പം മികച്ച ഡാറ്റാ സെന്റർ കംപ്യൂട്ടിങ്ങ് ശേഷി ജെൻ 9-നെ വ്യത്യസ്തമാക്കുന്നു. പരമ്പരാഗത ഡാറ്റാസെന്റർ, സെർവർ ആർക്കിടെക്ചറുകളിൽ നിന്നും വിഭിന്നമാണ് ജെൻ 9. എച്ച്പി സാങ്കേതികവിദ്യയുടേയും സെർവറുകളുടെയും മിശ്രണം.

കംപ്യൂട്ടർ ശേഷി വർധിപ്പിക്കുന്ന പിസി ആക്‌സിലറേറ്റേഴ്‌സ്, ഡിഡിആർ 4 സ്മാർട് മെമ്മറി, നെറ്റ്‌വർക്കിൽ ഉടനീളം കേന്ദ്രീകൃത മാനേജ്‌മെന്റ് കൂടുതൽ സ്റ്റോറേജ് സ്‌പേസ്, വേഗതയേറിയ സെറ്റപ്പ്, മോണിട്ടറിങ്ങ്, ഹോംവെയർ, ഫ്‌ളെക്‌സ് ഫാബ്രിക് അഡാപ്റ്ററുകൾ എന്നിവയാണ് മറ്റ് ഘടകങ്ങൾ. ജെൻ 9 സെർവറുകൾക്കും കംപ്യൂട്ടറിനുമൊപ്പം അടുത്ത കാൽനൂറ്റാണ്ടിലേയ്ക്കുള്ള പുതിയൊരു പാതഒരുക്കലാണെന്ന് എച്ച്പി ഡയറക്ടർ കെ വിക്രം പറഞ്ഞു.