സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുടെ പുതിയ ശ്രേണിയുമായി എച്ച്പി

Posted on: December 21, 2022

സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും വീടുകളിലേക്കുമുള്ള ഉപയോഗത്തിനായി എച്ചപി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. പുതിയ സ്മാര്‍ട്ട് ഫീച്ചറുകള്‍, ഹീലിംഗ് വൈഫൈ അടക്കം കൂടുതല്‍ മികച്ച കണക്ടിവിറ്റി, സ്മാര്‍ട്ട് ആപ്, സ്മാര്‍ട്ട് അഡ്വാന്‍സ്എന്നിവയിലൂടെ കൂടുതല്‍ മൊബിലിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സ്മാര്‍ട്ട് പ്രിന്റിങ്ങാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്നും തടസ്സമില്ലാതെ ഒറ്റയടിക്ക് 18,000 പേജ് ബ്ലാക്ക് പ്രിന്റും 6000 പേജ് കളര്‍പ്രിന്റും എടുക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു. എച്ച്പി സ്മാര്‍ട്ട് ടാങ്ക് 500ന് 18,848 രൂപയും സ്മാര്‍ട്ട് ടാങ്ക് 20ന് 15,000 രൂപയും സ്മാര്‍ട്ട് ടാങ്ക് 20ന് 13,326 രൂപമാണ് വില.

TAGS: HP |