യംഗ് ചാമ്പ് : ഫെഡറൽ ബാങ്കിൽ കസ്റ്റമർ അക്വിസിഷൻ പരിപാടി

Posted on: October 19, 2014

Federal-bank-EKM-Zone-Young

ഫെഡറൽ ബാങ്കിന്റെ എറണാകുളം സോൺ യംഗ് ചാമ്പ് അക്കൗണ്ടുകൾക്കായി മൈ ഫസ്റ്റ് അക്കൗണ്ട് എന്ന കസ്റ്റമർ അക്വിസിഷൻ പരിപാടി ആരംഭിച്ചു. 18 വയസിനു താഴെയുള്ളവർക്കുള്ള ഈ അക്കൗണ്ടിലേക്ക് വിദ്യാർഥികളെ കൂടുതലായി ആകർഷിക്കാനാണ് ഫെഡറൽ ബാങ്കിന്റെ പരിപാടി.

10 വയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങി സ്വതന്ത്രമായി കൈകാര്യം ചെയ്യാം. വിദ്യാർഥിസമൂഹത്തിലേക്ക് എത്തുകയാണ് ഈ പരിപാടിയിലൂടെ ബാങ്കിന്റെ ലക്ഷ്യമെന്ന് എറണാകുളം സോണൽ ഹെഡും ഡിജിഎമ്മുമായ എൻ.വി. സണ്ണി ലോഞ്ചിംഗ് ചടങ്ങിൽ അറിയിച്ചു.