മുത്തൂറ്റ് എ ടി എം ട്രാൻസാക്ട് ആൻഡ് വിൻ: ജമാൽ വിജയി

Posted on: October 18, 2014

Muthoot-fianace-Transact-an

മുത്തൂറ്റ് ഫിനാൻസിന്റെ എ ടി എം ഉപയോക്താക്കൾക്കായി നടത്തിയ ഭാഗ്യനറുക്കെടുപ്പിൽ കോട്ടയം മാഹി കഫേയിലെ ജമാൽ വിജയിയായി. മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് എം ഡി ജോർജ് തോമസ് മുത്തൂറ്റും സീനിയർ റീജണൽ മാനേജർ ഒ കെ വർഗീസും ചേർന്ന് ജമാലിന് സമ്മാനം നൽകി.

പണം പിൻവലിക്കൽ, പിൻ നമ്പർ മാറ്റം, മിനി സ്റ്റേറ്റ്‌മെന്റ്, ബാലൻസ് എൻക്വയറി എന്നീ സേവനങ്ങളിൽ ഏതെങ്കിലും മുത്തൂറ്റ് ഫിനാൻസിന്റെ എ ടി എമ്മിലൂടെ പ്രയോജനപ്പെടുത്തിയവർക്കായാണ് എല്ലാ മാസവും മുത്തൂറ്റ് എ ടി എം ട്രാൻസാക്ട് ആൻഡ് വിൻ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. കംപ്യൂട്ടർ വഴിയാണ് നറുക്കെടുപ്പ്. എ ടി എം സേവനത്തിന്റെ തോത് ഉയർത്തിക്കൊണ്ടുവരാനും കൂടുതൽ എ ടി എമ്മുകൾ സ്ഥാപിതമാകാനും ഈ മത്സരം ഉപകരിക്കുമെന്ന് ജോർജ് തോമസ് മുത്തൂറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. വൈറ്റ് ലേബൽ എ ടി എം മേഖലയിൽ മുത്തൂറ്റ് ഫിനാൻസിന്റെ സ്ഥാനം നിർണായകമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം ആയിരവും അടുത്ത വർഷം രണ്ടായിരവും എ ടി എമ്മുകൾ സ്ഥാപിക്കാനാണ് മുത്തൂറ്റ് ഫിനാൻസിന്റെ പദ്ധതി. മൂന്നു വർഷത്തിനുള്ളിൽ മുത്തൂറ്റ് ഫിനാൻസ് എ ടി എമ്മുകളുടെ എണ്ണം 6000 ആകും. ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട എഫ് ഐ എസ് പേമെന്റ് സൊലൂഷൻസ് ആൻഡ് സർവീസസ് ആണ് മുത്തൂറ്റ് ഫിനാൻസ് എ ടി എമ്മുകൾക്ക് സാങ്കേതിക വിദ്യ നൽകുന്നത്. ഫെഡറൽ ബാങ്കാണ് സ്‌പോൺസർ ബാങ്ക്.