ബിഎംഡബ്ല്യു സ്‌പോർട്‌സ് ഫോർ ഡെവലപ്‌മെന്റ് പ്രോഗ്രാം

Posted on: October 18, 2014

BMW-Logo-smallബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കോർപറേറ്റ് സിറ്റിസൺഷിപ്പ് പ്രോഗ്രാമിനു തുടക്കമായി. സന്നദ്ധ സംഘടനയായ മാജിക് ബസുമായി നടപ്പാക്കുന്ന സ്‌പോർട്‌സ് ഫോർ ഡെവലപ്‌മെന്റ് പരിപാടി തുടക്കത്തിൽ 15000 കുട്ടികളുടെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കും.

ഒരു കുട്ടിക്ക് പ്രതിവർഷം സ്‌പോർട്‌സ് അടിസ്ഥാന 40 അധ്യായന സെഷനുകൾ പ്രോഗ്രാമിന്റെ ഭാഗമാണ്. കുട്ടികളെയും അവരുടെ സ്വഭാവത്തെയും രൂപപ്പെടുത്തുന്നതിന് ഗെയിമുകൾ ഉപയോഗിക്കുന്ന ആക്ടിവിറ്റി ബേസ്ഡ് കരിക്കുലമാണ് (എബിസി) പ്രധാനം.

കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവും വ്യക്തിഗതവുമായ കഴിവുകളെ ഗെയിമുകൾ മെച്ചപ്പെടുത്തുന്നു. റോഡ് സുരക്ഷ, അപകട സാധ്യതകൾ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് റോഡ് സുരക്ഷ ക്ലാസുകളും കരിക്കുലത്തിന്റെ ഭാഗമാണ്. വൊക്കേഷണൽ ട്രെയിനിംഗ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള കണക്റ്റ് പ്രോഗ്രാമും ഇതോടൊപ്പമുണ്ട്. ന്യൂഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ചേരികളിലെയും ഗ്രാമങ്ങളിലെയും പിന്നോക്കാവസ്ഥയിലുള്ള 15000 കുട്ടികളെയാണ് ബിഎംഡബ്ല്യു ഉപജീവനത്തിലേയ്ക്ക് കൈപിടിച്ചു കയറ്റുക.

പ്രാദേശിക യുവ സന്നദ്ധ പ്രവർത്തകരാണ് പ്രോഗ്രാമിന്റെ മെന്റർമാരും കുട്ടികളുടെ റോൾ മോഡലുകളും. മെന്റർമാരും ചേരികളിൽ നിന്നുള്ളവർതന്നെ. സമൂഹത്തോടുള്ള പ്രതിബദ്ധത തങ്ങളുടെ മുഖമുദ്രയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺസാഹർ പറഞ്ഞു. കോർപറേറ്റ് സിറ്റിസൺ പ്രോഗ്രാം വഴി 20 സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ള 2,50,000 -ലേറെ കുട്ടികളെ മാജിക് ബസ് പരിരക്ഷിക്കുന്നുണ്ടെന്ന് മാജിക് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയർമാൻ മാത്യു സ്പാസി പറഞ്ഞു.