അക്‌സിസ് ബാങ്കിന് 1611 കോടി അറ്റാദായം

Posted on: October 18, 2014

Axis-Bank-branch-big

അക്‌സിസ് ബാങ്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 1611 കോടി അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 1362 കോടിയായിരുന്നു അറ്റാദായം പലിശവരുമാനം കഴിഞ്ഞവർഷം രണ്ടാം ക്വാർട്ടറിലെ 2937 കോടിയിൽ നിന്ന് 3525 കോടിയായി വർധിച്ചു. മറ്റു വരുമാനം 1766 കോടിയിൽ നിന്ന് 1948 കോടിയായി.

നടപ്പുവർഷം രണ്ടാംക്വാർട്ടറിൽ വായ്പ 20 ശതമാനം വർധിച്ച് 2.42 ലക്ഷം കോടിയായി. നിക്ഷേപം മുൻവർഷം ഇതേകാലയളവിലെ 2.55 ലക്ഷം കോടിയിൽ നിന്ന് 11 ശതമാനം വർധിച്ച് 2.84 ലക്ഷം കോടിയായി.മൊത്ത നിഷ്‌ക്രിയ ആസ്തി 2734 കോടിയിൽ നിന്നും 3613 കോടിയായി വർധിച്ചു. അറ്റനിഷ്‌ക്രിയ ആസ്തി 0.37 ശതമാനത്തിൽ നിന്ന് 0.44 ശതമാനമായി വർധിച്ചു.