എസ് ബി ടി ഓപ്പൺ ഹൗസ് നാളെ

Posted on: October 15, 2014

sbt-ho-tvm-b

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉപഭോക്തൃസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടപാടുകാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ഈ മാസത്തെ ഓപ്പൺഹൗസ് മീറ്റ് തിരുവനന്തപുരം പൂജപ്പുര എസ് ബി ടി ഹെഡ് ഓഫീസിലെ സ്റ്റാഫ് ലേണിംഗ് സെന്റർ ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതൽ അഞ്ചുവരെ നടക്കും.

ബാങ്കിന്റെ ഹെഡ് ഓഫീസിനു പുറമെ എല്ലാ മാസങ്ങളിലും 15 ന് ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും മധ്യേ, സോണൽ-റീജണൽ ഓഫീസുകൾ, ശാഖകൾ എന്നിവിടങ്ങളിലും ഇടപാടുകാരുമായുള്ള സംഗമം നടത്തും. സംഗമങ്ങളിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കാൻ എല്ലാ ഇടപാടുകാർക്കും അവസരം ലഭിക്കും. ഹെഡ് ഓഫീസിലെ 0471 2359324, 2192028 എന്നീ ടെലിഫോൺനമ്പരുകളിൽ ഇടപാടുകാർക്കു ഓപ്പൺ ഹൗസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.