ഛത്തീസ്ഗഡിൽ ബിജെപിക്ക് അധികാരത്തിന് പുറത്തേക്ക്

Posted on: December 11, 2018

റായ്പൂർ : ഛത്തീസ്ഗഡിൽ 15 വർഷത്തിന് ശേഷം ബിജെപി അധികാരത്തിന് പുറത്തേക്ക്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് 57 സീറ്റുകളിൽ ലീഡ് ഉണ്ട്.

ബിജെപി 25 ഉം മറ്റുള്ളവർ 8 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി രമൺസിംഗ് ഒരു വേള മുഖ്യമന്ത്രി രമൺ സിംഗ് രാജ്‌നന്ദ്ഗാവ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.