സർക്കാർ സ്‌കൂളുകളിലെ മിടുക്കർക്ക് മുത്തൂറ്റ് എക്‌സലൻസ് അവാർഡ്

Posted on: October 13, 2014

Muthoot-Excellence-Award-20

കേരളത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും എസ് എസ് എൽ സി പരീക്ഷയ്ക്ക് ഏറ്റവുമധികം മാർക്ക് നേടുന്ന സമർത്ഥർക്ക് മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ വിഭാഗമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷന്റെ കാഷ് അവാർഡ് ലഭിക്കും. 14 ജില്ലകളിലെ 986 സ്‌കൂളുകളിൽ നടപ്പാക്കുന്ന മുത്തൂറ്റ് എം ജോർജ് എക്‌സലൻസ് അവാർഡ് പദ്ധതി പ്രകാരം ഓരോരുത്തർക്കും 3000 രൂപയും അഭിനന്ദന പത്രവുമാണ് സമ്മാനിക്കുന്നത്.

2014 ലെ എക്‌സലൻസ് അവാർഡുകൾ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റും ചേർന്ന് കൊച്ചിയിൽ വിതരണം ചെയ്തു. മേയർ ടോണി ചമ്മിണി, ഡിഇഒ സുഭദ്രവല്ലി, ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, വേണുഗോപാൽ സി. ഗോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.