ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലേക്ക്

Posted on: December 11, 2018

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. കോൺഗ്രസ് 58 സീറ്റുകളിലും ബിജെപി 26 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി രമൺ സിംഗ് രാജ്‌നന്ദ്ഗാവ് മണ്ഡലത്തിൽ ശക്തമായ പോരാട്ടം നേരിടുകയാണ്.

ആകെയുള്ള 90 സീറ്റുകളിലേക്ക് 1200 ലേറെ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. സംസ്ഥാനത്ത് 74.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.