സ്റ്റാർ അലയൻസ് മേധാവികളുടെ യോഗം ന്യൂഡൽഹിയിൽ

Posted on: October 12, 2014

Star-Alliance-Logo-smallസ്റ്റാർ അലയൻസ് വിമാനക്കമ്പനി തലവൻമാരുടെ യോഗം ഡിസംബറിൽ ന്യൂഡൽഹിയിൽ ചേരും. എയർ ഇന്ത്യ ഉൾപ്പടെ 27 ഇന്റർനാഷണൽ എയർലൈനുകളുടെ മേധാവികളാണ് സ്റ്റാർ അലയൻസിന്റെ ചീഫ്എക്‌സിക്യൂട്ടീവ് ബോർഡിലുള്ളത്. കഴിഞ്ഞ വർഷം ലണ്ടനിലായിരുന്നു ചീഫ് എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ചേർന്നത്.

ഈ വർഷമാണ് എയർഇന്ത്യ സ്റ്റാർ അലയൻസിന്റെ ഭാഗമായത്. 195 രാജ്യങ്ങളിലെ 1328 നഗരങ്ങളിൽ നിന്നും പ്രതിദിനം 21,900 ഫ്‌ലൈറ്റുകളാണ് സ്റ്റാർ അലയൻസ് അംഗങ്ങളായ വിമാനക്കമ്പനികൾ ഓപറേറ്റ് ചെയ്യുന്നത്. 27 വിമാനക്കമ്പനികൾക്കും കൂടി 4,700 ലേറെ വിമാനങ്ങളുണ്ട്.