ഒമാൻ വാണിജ്യമന്ത്രി ഇന്ത്യ സന്ദർശിക്കും

Posted on: October 11, 2014

Oman-Ali-Bin-Masoud-Al-Suna

ഒമാൻ വാണിജ്യമന്ത്രി അലി ബിൻ മസൗദ് അൽ സുനൈദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം 29 ന് ഇന്ത്യ സന്ദർശിക്കും. ഇന്ത്യ-ഒമാൻ ജോയിന്റ് കമ്മീഷന്റെ യോഗത്തിൽ അലി ബിൻ മസൗദ് അൽ സുനൈദി പങ്കെടുക്കും. 5.7 ബില്യൺ ഡോളറിന്റേതാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം.

അലി ബിൻ മസൗദ് അൽ സുനൈദിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിക്കാൻ ഇടയാക്കുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ ജെ.എസ്. മുകൾ പറഞ്ഞു. ഈ മാസം ഒമാനിൽ നടക്കുന്ന ഇൻഫ്ര ഒമാൻ 2014 പ്രദർശനത്തിൽ ഇന്ത്യയിൽ നിന്ന് ഫിക്കി ഡെലിഗേഷൻ പങ്കെടുക്കുന്നുണ്ട്.