സാഫ് സൂത്ര ഭാരത് കാമ്പയിനുമായി യെസ് ബാങ്ക്

Posted on: October 10, 2014

Yes-Bank-Logo-big

ക്ലീൻ ഇന്ത്യാ മൂവ്‌മെന്റിനു പിന്തുണയുമായി യെസ് ബാങ്ക്, സാഫ് സൂത്ര ഭാരത് കാമ്പയിനു തുടക്കം കുറിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, യൂത്ത് ക്ലബ്ബുകൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങിയവയുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 575 യെസ് ബാങ്ക് ശാഖകളോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ഈ മാസം 15 വരെ ദീർഘിക്കുന്ന ശുചീകരണ പരിപാടികളിൽ ഒരു ലക്ഷത്തോളം വ്യക്തികളെ പങ്കാളികളാക്കുകയാണ് ലക്ഷ്യം. തങ്ങളുടെ ഭാഗമായ പ്രാദേശിക സമൂഹത്തിനായി ഗുണപരമായ നീക്കങ്ങൾ നടത്താൻ ഇത് യെസ് ബാങ്കിനെ സഹായിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ റാണ കപൂർ പറഞ്ഞു.

TAGS: Yes Bank |