ഷാരൂഖ് ഖാൻ കെൻസ്റ്റാർ ബ്രാൻഡ് അംബാസഡർ

Posted on: October 8, 2014

Shah-Rukh-Khan-big

ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാൻ കെൻസ്റ്റാർ കിച്ചൺ അപ്ലയൻസസിന്റെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പുവച്ചു. പ്രതിഫലം ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.

കെൻസ്റ്റാർ പുതുതായി അവതരിപ്പിച്ച ഓക്‌സി ഫ്രൈയറിന് വേണ്ടിയാണ് ഷാരൂഖ് ആദ്യം രംഗത്തിറങ്ങിയത്. ഓക്‌സി ഫ്രൈയർ ഉപയോഗിച്ച് എണ്ണ ഇല്ലാതെ പാചകം നടത്താനാവും. തുടക്കത്തിൽ ഫ്‌ലിപ്കാർട്ടിൽ മാത്രം ലഭ്യമാകുന്ന ഓക്‌സി ഫ്രൈയറിന് 7,990 രൂപയാണ് വില.