ഫെഡറൽ ബാങ്ക്-ഹോർമിസ് മെമ്മോറിയൽ സ്‌കോളർഷിപ്പുകൾ

Posted on: October 7, 2014

Federal-Bank-Logo-new-big

ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ 2014 ബാച്ചിനുള്ള സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മെഡിസിൻ, അഗ്രികൾച്ചർ, എൻജിനീയറിംഗ്, നഴ്‌സിംഗ്, എംബിഎ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണു സ്‌കോളർഷിപ്പ്. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ ഓർമയ്ക്കായാണു സ്‌കോളർഷിപ്പു നൽകുന്നത്.

ഓരോ വിഷയത്തിലും 20 വിദ്യാർഥികൾക്കു ട്യൂഷൻ ഫീസിൽ 100 ശതമാനം റീഇംബേഴ്‌സ്‌മെന്റാണു ലഭിക്കുക. ഓരോ വർഷവും ഏറ്റവും കൂടിയത് ഒരു ലക്ഷം രൂപ എന്ന നിലയിലായിരിക്കും ഇത്. ഓരോ വിഷയത്തിലും ഒരു സീറ്റു വീതം ശാരീരിക പരിമിതികളുള്ള വിദ്യാർഥികൾക്കു മാറ്റിവയ്ക്കും. ഡിഎംഒ റാങ്കിനു താഴെയല്ലാത്ത മെഡിക്കൽ ഓഫീസറുടെയോ ബാങ്കിന്റെ അംഗീകൃത മെഡിക്കൽ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നൽകണം. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടി സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ 2014-15 അക്കാദമിക് വർഷത്തിൽ പഠിക്കുന്നവരും കുടുംബ വരുമാനം വർഷത്തിൽ 2.50 ലക്ഷം രൂപയിൽ താഴെയുള്ളവരുമാകണം.

www.federalbank.co.in എന്ന വെബ്‌സൈറ്റിൽനിന്നു സ്‌കോളർഷിപ്പിനുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ നവംബർ രണ്ടിനോ അതിനു മുമ്പോ ഹെഡ് – സിഎസ്ആർ, കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സെൽ, ഫെഡറൽ ടവേഴ്‌സ്, മറൈൻ ഡ്രൈവ്, എറണാകുളം, കേരള – 682031 എന്ന വിലാസത്തിൽ ലഭിക്കണം.