ഇന്ത്യയിൽ 41 ബില്യൺ ഡോളർ യുഎസ് നിക്ഷേപം

Posted on: October 5, 2014

Modi-Obama-CSപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഫലമായി മൂന്നു വർഷത്തിനുള്ളിൽ 41 ബില്യൺ ഡോളർ യുഎസ് നിക്ഷേപകർ ഇന്ത്യയിൽ മുതൽമുടക്കും. ലൈസൻസിംഗ്, ടാക്‌സ് തുടങ്ങിയകാര്യങ്ങളിൽ ഉദാരമായ സമീപനം തന്റെ ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് അമേരിക്കൻ ബിസിനസുകാരുമായുള്ള കൂടിക്കാഴ്ചകളിൽ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ന്യൂക്ലിയർ പാർക്കുകൾ, പവർ പ്ലാന്റുകൾ തുടങ്ങിയവ ഇന്ത്യയിൽ തുടങ്ങാൻ പല ഗ്രൂപ്പുകളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.