റിലയൻസ് ഇൻഫ്ര സ്മാർട്ട് സിറ്റി നിർമാണത്തിലേക്ക്

Posted on: October 2, 2014

Reliance-Infra-Logo-smallഅനിൽ അംബാനി ഗ്രൂപ്പിലെ റിലയൻസ് ഇൻഫ്ര സ്മാർട്ട് സിറ്റികളുടെ വികസനത്തിലേക്കും തിരിയും. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി ഉൾപ്പടെ നിരവധി സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ചിട്ടുള്ളതാണ് പുതിയ ദിശയിലേക്കു തിരിയാൻ റിലയൻസ് ഇൻഫ്രയെ പ്രേരിപ്പിച്ചത്.

കൂടാതെ സിമന്റ് ഉത്പാദനം ഇപ്പോഴത്തെ അഞ്ച് ദശലക്ഷം ടണ്ണിൽ നിന്ന് മൂന്നു വർഷത്തിനുള്ളിൽ 15 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പുതിയ പ്ലാന്റുകൾ സ്ഥാപിക്കും. അടിസ്ഥാനസൗകര്യ വികസനമേഖലയിൽ വരുന്ന നിക്ഷേപം സിമന്റ് വിപണിക്കു തുണയാകുമെന്നാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചറിന്റെ കണക്കുകൂട്ടൽ.