കേരളത്തിന് ബി.ആര്‍ ഷെട്ടിയുടെ സഹായം

Posted on: August 23, 2018

തിരുവനന്തപുരം : ഫിനാബ്ലര്‍ ഗ്രൂപ്പ് സ്ഥാപകനും യൂണിമണി, യുഎഇ എക്‌സ്
ചേഞ്ച്, എന്‍ എം സി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ ചെയര്‍മാനുമായ ഡോ. ബി. ആര്‍ ഷെട്ടി മുഖ്യമന്ത്രി പിണറായി വിജയന് നാലുകോടി രൂപയുടെ ചെക്ക് കൈമാറി.

നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി പ്രഖ്യാപിച്ചിരുന്ന രണ്ടു കോടി രൂപയാണ് ഡോ.ബി.ആര്‍ ഷെട്ടി നാലുകോടിയായി വര്‍ദ്ധിപ്പിച്ചത്.
യു എ ഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ടും സന്നിഹിതനായിരുന്നു.

TAGS: Dr. B R Shetty |