ബിആർഎസ് വെഞ്ചേഴ്‌സിന് ഡീൽ ഓഫ് ദ ഈയർ അവാർഡ്

Posted on: May 15, 2015

Travelex-Big

കൊച്ചി : ദ ബാങ്കർ മാസികയുടെ മിഡിൽ ഈസ്റ്റ് എം ആൻഡ് എ ഡീൽ ഓഫ് ദ ഈയർ 2015 അവാർഡ്   പശ്ചിമേഷ്യ കേന്ദ്രമായുളള ബിആർഎസ് വെഞ്ചേഴ്‌സ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡിന് ലഭിച്ചു. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവലെക്‌സ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് കമ്പനിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കുളളിൽ ഏറ്റെടുത്തതിനാണ് അവാർഡ്.

പശ്ചിമേഷ്യയിലെ ബിസിനസ്‌കാരായ സയീദ് ബിൻ ബുട്ടി അൽ ക്യുബൈസി, ഡോ. ബി. ആർ. ഷെട്ടി ഖലീഫ് ബിൻ ബുട്ടി ഒമർ അൽ മുഹൈറി എന്നിവർ സംയുക്തമായി പ്രമോട്ടു ചെയ്തിരിക്കുന്ന കമ്പനിയാണ് ബിആർഎസ് വെഞ്ചേഴ്‌സ് ആൻഡ് ഹോൾഡിംഗ്‌സ്.

ഫോറിൻ എക്‌സ്‌ചേഞ്ച് ബിസിനസിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ആരംഭിച്ച ട്രാവലെക്‌സ് പ്രതിവർഷം 37 ദശലക്ഷം റീട്ടെയിൽ ഇടപാടുകൾ നടത്തുന്നുണ്ട്. 1976-ൽ തുടങ്ങിയ കമ്പനി 29 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. എയർപോർട്ടുകൾക്കകത്തും പുറത്തുമായി 1300 എടിഎമ്മുകളും 1500 സ്റ്റോറുകളും കമ്പനിക്കുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ, രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ തുടങ്ങിയവയ്ക്കുവേണ്ടി വിദേശനാണ്യ ഇടപാടുകൾ കമ്പനി നടത്തിപ്പോരുന്നു.