മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ടൈറ്റിൽ സ്‌പോൺസർ

Posted on: October 1, 2014

Kerala-Blasters-Jersy-Launc

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ടൈറ്റിൽ സ്‌പോൺസറായി പ്രഖ്യാപിച്ചു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളിലൊരാളായ സച്ചിൻ ടെൻഡുൽക്കറും ചേർന്നാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ് പ്രഖ്യാപിച്ചത്.

ടീമിന്റെ ജഴ്‌സി സച്ചിൻ ടെൻഡുൽക്കർ പ്രകാശനം ചെയ്തു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ്, ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.